സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി ആരംഭിക്കുന്നു; പി ബി യോഗം ഇന്ന് ചേരും
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള സിപിഎമ്മിന്റെ ഗൃഹസന്ദർശനത്തിന് ഇന്ന് തുടക്കം. സംസ്ഥാന നേതാക്കൾ മുതൽ ബ്രാഞ്ച് പ്രവർത്തകർ വരെ ഗൃഹസന്ദർശനത്തിനിറങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഫണ്ട് സമാഹരണവും ഇതോടൊപ്പം നടത്തും
ഈ മാസം 31 വരെയാണ് ഗൃഹസന്ദർശനം തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ഇതേ രീതിയിൽ ഗൃഹസന്ദർശനം നടത്തിയിരുന്നു. ഇത് വലിയ തോതിൽ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തുന്നത്.
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരുന്നുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. അടുത്ത വർഷം നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസ് സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും.