തൃശ്ശൂരിൽ സ്വകാര്യ ബസിന്റെ തുറന്നിട്ട വാതിലൂടെ പുറത്തേക്ക് വീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
തൃശൂർ : ബസിന്‍റെ വാതിൽ തുറന്നുവച്ച് വീണ്ടും അപകടം. തൃശ്ശൂർ ഒല്ലൂരിൽ വാതിൽ തുറന്നിട്ട് സർവ്വീസ് നടത്തിയ സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഒല്ലൂർ സ്വദേശി അമ്മാടം സ്വദേശി ജോയ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടമുണ്ടായത്. വാതിൽ അടയ്ക്കാതെ സ്വകാര്യ ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്.