Saturday, January 4, 2025
Kerala

തൃശൂരിൽ വാളുമായി യുവാക്കൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

തൃശൂരിൽ വാളുമായിറങ്ങിയ യുവാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ എളവള്ളി വാകയിലാണ് യുവാക്കൾ സ്കൂട്ടറിൽ വാളുമായി എത്തിയത്. ഇതിൽ ഒരാൾ വാളുമായി റോഡിലൂടെ നടക്കുന്ന ചിത്രവും പുറത്തുവന്നു. ഇവർ ആരെന്ന് വ്യക്തമല്ല.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കളുടെ കൈവശം ഒരു പൊതിയിലാണ് വടിവാൾ ഉണ്ടായിരുന്നത്. ബൈക്കിൻ്റെ പിന്നിലിരുന്നയാൾ വാളുമെടുത്ത് നടക്കുകയായിരുന്നു. പാവറട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം.

ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കല്ലെറിഞ്ഞ് തകർത്തത് 70 ബസുകളാണ്. സൗത്ത് സോണിൽ 30, സെൻട്രൽ സോണിൽ 25, നോർത്ത് സോണിൽ 15 ബസുകളുമാണ് കല്ലേറിൽ തകർന്നത്. അക്രമസംഭവങ്ങളിൽ 11 പേർക്കും പരുക്കേറ്റു. സൗത്ത് സോണിലെ മൂന്ന് ഡ്രൈവർമാർക്കും രണ്ട് കണ്ടക്ടർമാർക്കും സെൻട്രൽ സോണിൽ മൂന്നു ഡ്രൈവർമാർക്കും ഒരു യാത്രക്കാരിക്കും നോർത്ത് സോണിൽ രണ്ട് ഡ്രൈവർമാക്കുമാണ് പരുക്കേറ്റത്.

നഷ്ടം 50 ലക്ഷത്തിൽ കൂടുതലാണെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ. നഷ്ടങ്ങൾ സംഭവിച്ചാലും പൊതുഗതാഗതം തടസപ്പെടാതിരിക്കാൻ സർവ്വീസ് നടത്തുവാൻ പ്രതിജ്ഞാബദ്ധമാണെന്നും കെഎസ്ആർടിസി അറിയിച്ചു.

ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് നടത്തിയ അക്രമസംഭവങ്ങളിൽ 127 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. 229 പേരെ കരുതൽ തടങ്കലിലും പാർപ്പിച്ചിട്ടുണ്ട്. അക്രമികൾ കണ്ടാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനാണ് ഡിജിപി നൽകിയിരിക്കുന്ന നിർദേശം. പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൽ 70 കെഎസ്ആർടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഡ്രൈവർമാർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയത്തും മലപ്പുറത്തുമാണ് കൂടുതൽ അറസ്റ്റ്. 110 പേരാണ് കോട്ടയത്ത് പിടിയിലായത്. കണ്ണൂരിൽ 45, കാസർകോട് 34, എറണാകുളം 14 എന്നിങ്ങനെയാണ് അറസ്റ്റ്. ആക്രമണങ്ങളിൽ പ്രതികളായവരും കരുതൽതടങ്കലിൽപെട്ടവരും ഉൾപ്പെടെയാണ് കണക്ക്.

ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചായിരുന്നു പോപ്പുലർ ഫ്രണ്ടിൻ്റെ ഹർത്താൽ.

Leave a Reply

Your email address will not be published. Required fields are marked *