Sunday, January 5, 2025
Kerala

മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകാനാവില്ല; രണ്ടാം ഡോസ് വാക്സിൻ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോഴും മാസ്ക് ധരിക്കുന്നതിൽ ഇളവ് നൽകാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപാര സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും ചിലർ മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിൻ രണ്ട് മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒന്നാം ഡോസ് വാക്സിനേഷൻ ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

ആകെ 3.44 കോടി പേർ ഒന്നും രണ്ടും ഡോസ് വാക്സീൻ എടുത്തു. 24 ലക്ഷം പേരാണ് ഒന്നാം ഡോസ് വാക്സീൻ എടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവർ മൂന്നു മാസം കഴിഞ്ഞ് വാക്സീൻ എടുത്താൽ മതി. മുതിർന്ന പൗരൻമാരിൽ കുറച്ചുപേർ ഇനിയും വാക്സീൻ എടുക്കാനുണ്ട്. വാക്സീൻ എടുക്കാൻ പലരും വിമുഖത കാട്ടുന്നു. ഇത് ഒഴിവാക്കണം. 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ വാക്സീനെടുക്കാൻ ബാക്കിയുണ്ടെ

മുതിർന്ന പൗരന്മാരിൽ കുറേപ്പേർ ഇനിയും വാക്സീനേഷൻ എടുത്തില്ല. പലരും വിമുഖത കാട്ടുന്നു. ഇത് ഒഴിവാക്കണം. തക്ക സമയത്ത് ആശുപത്രിയിലെത്താത്തതിനാൽ മരിച്ചത് 30 ശതമാനം പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *