ക്വാറന്റൈനിൽ കാലാവധി പകുതിയായി കുറച്ചു; ഇനി മുതൽ ഏഴ് ദിവസം
സംസ്ഥാനത്ത് ക്വാറന്റൈൻ ഇന്ന് മുതൽ ഏഴ് ദിവസമാക്കി കുറച്ചു. വിദേശത്ത് നിന്ന് വരുന്നവരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരും 7 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാകും. 14 ദിവസമെന്നതാണ് പകുതിയാക്കി കുറച്ചത്.
സംസ്ഥാനത്ത് എത്തിയതിന്റെ ഏഴാം ദിവസം കൊവിഡ് പരിശോധന നടത്തി നെഗറ്റീവായാൽ ക്വാറന്റൈൻ അവസാനിപ്പിക്കാം. എങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റൈനിൽ കഴിയുന്നതാണ് കൂടുതൽ നല്ലതെന്നും നിർദേശിച്ചിട്ടുണ്ട്.
ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്താത്തവർ 14 ദിവസത്തെ കാലാവധി പൂർത്തിയാക്കണം. കേരളത്തിലേക്ക് വ്യവസായ ആവശ്യങ്ങൾക്കും മറ്റും കുറച്ചു ദിവസത്തേക്ക് എത്തുന്നവർ മടക്കയാത്രാ ടിക്കറ്റുണ്ടെങ്കിൽ ക്വാറന്റൈനിൽ കഴിയേണ്ടതില്ലെന്നും ഉത്തരവ് ഇറങ്ങിയിരുന്നു.