എറണാകുളം ചമ്പക്കര മാര്‍ക്കറ്റ് നാളെ തുറക്കും; കര്‍ശന നിയന്ത്രണങ്ങള്‍
കൊവിഡിന്റെ പശ്ചാതലത്തില്‍ അടച്ചിട്ടിരുന്നു കൊച്ചി കോര്‍പ്പറേഷന്റെ കീഴിലുള്ള ചമ്പക്കര മാര്‍ക്കറ്റ് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ല കലക്ടര്‍ എസ് സുഹാസ് അനുമതി നല്‍കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലക്ക് ജൂണ്‍ നാലിനാണ് മാര്‍ക്കറ്റ് അടച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ *മാര്‍ക്കറ്റില്‍ എത്തുന്ന വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം ക്രമീകരിക്കാനായി മാര്‍ക്കറ്റില്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കും.
*മാര്‍ക്കറ്റിലേക്ക് ഒരു എന്‍ട്രിയും ഒരു എക്‌സിറ്റും മാത്രമേ ഉണ്ടായിരിക്കു. *മാര്‍ക്കറ്റിലെ സ്ഥല പരിമിതി മൂലം ചില്ലറ മത്സ്യ വില്‍പന അനുവദിക്കുന്നതല്ല. സാമൂഹിക അകലം പാലിച്ചു മാത്രമേ മറ്റുള്ള കച്ചവടങ്ങള്‍ അനുവദിക്കു. *മാസ്‌ക് ധരിച്ചെത്തുന്നവര്‍ക്ക് മാത്രമേ മാര്‍ക്കറ്റില്‍ പ്രവേശനം അനുവദിക്കു. എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ നല്‍കും *മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നവര്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. ആളുകള്‍ തമ്മില്‍ 6 അടി അകലം പാലിക്കണം.
*ആറ് അടി അകലം വോളന്റിയര്‍മാര്‍ കട്ടൗട്ടുകളുടെയും ബാനറുകളുടെയും സഹായത്തോടെ രേഖപ്പെടുത്തണം.
*പൊതു ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനായി മാര്‍ക്കറ്റില്‍ അനൗണ്‍സ്‌മെന്റ് സംവിധാനം നടപ്പാക്കും.
*മാര്‍ക്കറ്റിന്റെ പ്രവര്‍ത്തന സമയം പ്രവേശന കവാടത്തില്‍ രേഖപ്പെടുത്തണം. രാവിലെ 7 മണിക്ക് ശേഷം ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ല
*സാമൂഹിക അകലം പാലിച്ചു കൊണ്ടു നില്‍ക്കാവുന്ന സ്ഥലങ്ങള്‍ രേഖപ്പെടുത്തണം.
*മത്സ്യ പെട്ടികള്‍ വെക്കാന്‍ അനുവാദമുള്ള സ്ഥലങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തണം.
*എല്ലാ ദിവസവും മാര്‍ക്കറ്റ് അടച്ച ശേഷം അണുനശീകരണം നടത്തണം *മാര്‍ക്കറ്റിനുള്ളിലേക്ക് ഒരു സമയം ഒരു വലിയ വാഹനം മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കു
- *മാര്‍ക്കറ്റില്‍ എത്തുന്നവരുടെ പേരു വിവരങ്ങള്‍ പ്രവേശന കവാടത്തില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ ശേഖരിക്കണം. അവര്‍ക്ക് സാനിറ്റൈസര്‍ നല്കണം. *പോലിസ് മാര്‍ക്കറ്റില്‍ മേല്‍നോട്ടം നടത്തണം. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം