നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ഇടിച്ച് അപകടം; ഒരാള്‍ മരിച്ചു
തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ചരക്ക് ലോറി ഡ്രൈവറായ കര്‍ണാടക സ്വദേശിയാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഗ്യാസ് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ പാലക്കാട് സ്വദേശി രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ച് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്.