‘സിപിഐഎമ്മിന് സീറ്റ് കിട്ടിയാൽ അവർ അവരുടെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കും’; കോൺഗ്രസിനെ വിജയിപ്പിക്കണമെന്ന് നാസർ ഫൈസി കൂടത്തായി
സിപിഐഎമ്മിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മോദി അധികാരത്തിൽ വരാതിരിക്കാൻ കോൺഗ്രസിനെ വിജയിപ്പിക്കണം. സിപിഐഎമ്മിന് സീറ്റ് കിട്ടിയാൽ അവർ അവരുടെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കും എന്ന് നാസർ ഫൈസി പറഞ്ഞു.
രണ്ടോ മൂന്നോ സീറ്റ് ആണ് ഡൽഹിയിലെ ഭരണം തീരുമാനിക്കുന്നത് എങ്കിൽ സിപിഐഎം അജണ്ട നടപ്പിലാക്കാൻ ശ്രമിക്കും. ബിജെപി ജയിച്ചാലും കുഴപ്പമില്ല, കോൺഗ്രസ് തോറ്റാൽ മതി എന്നാണ് സിപിഐഎമ്മിന്റെ നിലപാട്. ഏത് നിമിഷവും സിപിഐഎം കോൺഗ്രസിനെതിരെ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി താനാളൂരിൽ നടന്ന പരിപാടിയിലാണ് നാസർ ഫൈസി കൂടത്തായിയുടെ പ്രതികരണം.