Thursday, April 10, 2025
Kerala

കേരളീയനെന്ന നിലയിൽ അഭിമാനം തോന്നുന്നു; വാക്‌സിൻ ചലഞ്ച് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

 

കൊവിഡ് പ്രതിരോധ വാക്‌സിനുകൾ വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ വാങ്ങുന്നതിനായി നൽകുന്ന തുക സംഭരിക്കാൻ സിഎംഡിആർഎഫിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാകും.

വാക്‌സിൻ വാങ്ങാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മുതൽ സംഭാവനകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം ഒരു കോടിയിലധികം രൂപയാണ് എത്തിയത്. വാക്‌സിൻ സ്വീകരിച്ച് കുറച്ച് പേർക്കുള്ള വാക്‌സിൻ എന്റെ വക നൽകുന്നുവെന്ന നിലപാടാണ് പലരും സ്വീകരിച്ചത്

സാമ്പത്തികമായി സഹായിക്കാൻ വ്യക്തികളും സംഘടനകളും വിവിധ സ്ഥാപനങ്ങളും തയ്യാറാകുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മക്കും വേണ്ടിയും ഒത്തൊരുമിക്കുന്ന ജനത ലോകത്തിന് തന്നെ മാതൃകയാണ്. കേരളീയനെന്ന നിലയിൽ അഭിമാനം തോന്നുന്ന മറ്റൊരു സന്ദർഭം കൂടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *