Saturday, October 19, 2024
Kerala

അടയാളങ്ങൾ ഭൂഗോളത്തിൽ ബാക്കി; കെപിഎസി ലളിത ജ്വലിക്കുന്ന ഓർമയായി

അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.. എങ്കങ്കാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. ലായം കൂത്തമ്പലത്തില്‍ മലയാള സിനിമയിലെ താരങ്ങളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരങ്ങളാണ് പ്രിയനടിയെ ഒരുനോക്ക് കാണാന്‍ എത്തിയത്.

നടന്‍ പൃഥ്വിരാജ്, ജയസൂര്യ, ജനാര്‍ദ്ദനന്‍, മല്ലിക സുകുമാരന്‍, ഹരിശ്രീ അശോകന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ഹൈബി ഈഡന്‍ എംപി തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

1978ല്‍ സംവിധായകന്‍ ഭരതനുമായുള്ള വിവാഹത്തിനു ശേഷമാണ് വടക്കാഞ്ചേരിയുടെ മരുമകളായി ലളിത എങ്കക്കാട് എത്തുന്നത്. അന്ന് മലയാള സിനിമയുടെ തലസ്ഥാനം ‘മദ്രാസ്’ ആയിരുന്നതിനാല്‍ ഭരതനൊപ്പം ചെന്നൈയിലായിരുന്നു ലളിതയുടെ ജീവിതം. 1998ല്‍ ഭരതന്റെ വേര്‍പാടിനു ശേഷം എങ്കക്കാട്ടെ പാലിശേരി തറവാട്ടിലേയ്ക്കു താമസം മാറ്റി.

നടന്‍ പൃഥ്വിരാജ്, ജയസൂര്യ, ജനാര്‍ദ്ദനന്‍, മല്ലിക സുകുമാരന്‍, ഹരിശ്രീ അശോകന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ഹൈബി ഈഡന്‍ എംപി തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

1978ല്‍ സംവിധായകന്‍ ഭരതനുമായുള്ള വിവാഹത്തിനു ശേഷമാണ് വടക്കാഞ്ചേരിയുടെ മരുമകളായി ലളിത എങ്കക്കാട് എത്തുന്നത്. അന്ന് മലയാള സിനിമയുടെ തലസ്ഥാനം ‘മദ്രാസ്’ ആയിരുന്നതിനാല്‍ ഭരതനൊപ്പം ചെന്നൈയിലായിരുന്നു ലളിതയുടെ ജീവിതം. 1998ല്‍ ഭരതന്റെ വേര്‍പാടിനു ശേഷം എങ്കക്കാട്ടെ പാലിശേരി തറവാട്ടിലേയ്ക്കു താമസം മാറ്റി

ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. മകന്‍ സിദ്ധാര്‍ഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. നടന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവന്‍, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്, ശ്രുതി ലക്ഷ്മി, സരയൂ, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ എന്നിവര്‍ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Leave a Reply

Your email address will not be published.