Sunday, January 5, 2025
Kerala

രാഹുല്‍ഗാന്ധി എം പി 22, 23 തിയ്യതികളില്‍ വയനാട്ടില്‍

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി ഡിസംബര്‍ 22, 23 തിയ്യതികളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 22ന് രാവിലെ 11.15ന് പുതുപ്പാടി ലിസ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുന്‍ തിരുവമ്പാടി എം എല്‍ എ അന്തരിച്ച സി മോയിന്‍കുട്ടി അനുസ്മരണസമ്മേളനമാണ് മണ്ഡലത്തിലെ എം പിയുടെ ആദ്യപരിപാടി. തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണിക്ക് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശയില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് 3.40ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എയുടെ കല്‍പ്പറ്റയിലെ ഓഫീസ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. 4.40ന് പി എം ജി എസ് വൈ സ്‌കീമില്‍ ഉള്‍പ്പെടുത്തി പ്രാവര്‍ത്തികമാക്കിയ പൊഴുതന ഗ്രാമപഞ്ചായത്തിലെ അച്ചൂര്‍ (അത്തിമൂല)-ചാത്തോത്ത് റോഡ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 23ന് രാവിലെ 11.15ന് ബത്തേരി നിയോജകമണ്ഡലത്തിലെ പുല്‍പ്പള്ളി ആടിക്കൊല്ലിയിലെ ലൈബ്രറികെട്ടിടമായ വിനോദ് യുവജന സമുച്ചയം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 12.15ന് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരക്ക് താമരശ്ശേരി ബിഷപ്പ് ഹൗസില്‍ നടക്കുന്ന ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുക്കും. വൈകിട്ട് 5.45ന് മുക്കം അഗസ്ത്യമുഴി സെന്റ് ജോസഫ് ആശുപത്രിയില്‍ ‘അജീവിക’ പദ്ധതി പ്രകാരമുള്ള നഴ്‌സിംഗ് അസിസ്റ്റന്റ്‌സ് സര്‍ട്ടിഫിക്കറ്റ്‌വിതരണ ചടങ്ങില്‍ പങ്കെടുത്ത ശേഷം അദ്ദേഹം മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *