കട്ടപ്പനയിൽ അറ്റുകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
ഇടുക്കി കട്ടപ്പനയിൽ വൈദ്യൂതി ലൈനിൽ അറ്റകുറ്റ പണികൾ ചെയ്യുന്നതിനിടയിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.നിർമല സിറ്റി സ്വദേശി മണ്ണാത്തിക്കുളത്തിൽ എം വി ജേക്കബ് ആണ് അപകടത്തിൽ മരിച്ചത്. ജോലിക്കിടെ ലൈനിൽ വൈദ്യൂതി പ്രവാഹം സംഭവിച്ചതാണ് അപകടകാരണം എന്നതാണ് പ്രാഥമിക വിവരം.
എന്നാൽ ലൈൻ ഓഫ് ആക്കിയതിന് ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്നാണ് കെ എസ് ഇ ബി അധികൃതർ വിശദീകരിക്കുന്നത്. അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളു.