12 ദിവസം പ്രായമായ കുട്ടിയെ പിതാവ് തട്ടിക്കൊണ്ടു പോയി
12 ദിവസം പ്രായമായ കുഞ്ഞുമായി ഭർത്താവ് കടന്നുകളഞ്ഞെന്ന് യുവതിയുടെ പരാതി. വെള്ളിമാട്കുന്ന് സ്വദേശിനി ആഷിഖയാണ് പരാതി നൽകിയത്. ഭർത്താവും ഭർതൃമാതാവും ചേർന്നാണ് കുട്ടിയെ കൊണ്ടുപോയത്.
യുവതിയെ പുറത്താക്കി വീട് പൂട്ടിയാണ് ഇവർ പോയത്. തട്ടിക്കൊണ്ടു പോകലിനും കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനും പിതാവിനെതിരെ ചേവായൂർ പൊലീസ് കേസ് എടുത്തു.