തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. സ്വദേശാഭിമാനി ടൗൺ ഹാളിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വലിയ ദുരന്തം വഴിമാറി. പുതിയതുറ ജോയുടെ കാറാണ് കത്തിയത്. ഇദ്ദേഹത്തിന്റെ സുഹൃത്തും അപകടസമയത്ത് കാറിലുണ്ടായിരുന്നു
കാറിന്റെ എസി തകരാറാണ് തീപിടിക്കാൻ കാരണമെന്ന് സംശയിക്കുന്നു. എ സി തകരാർ വർക്ക് ഷോപ്പിൽ കാണിച്ച് പരിഹരിച്ചതിന് ശേഷമാണ് ഇവർ യാത്ര തിരിച്ചത്. ടൗൺ ഹൗളിന് സമീപത്ത് എത്തിയപ്പോൾ കാറിൽ നിന്ന് തീയും പുകയും ഉയരുകയും ഇവർ ഇറങ്ങിയോടുകയുമായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്