എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മുറിവുകളും അക്രമം നടന്നതിന്റെ ലക്ഷണങ്ങളും മൃതദേഹത്തിലുണ്ട്. കൊലപാതകമെന്നാണ് സംശയിക്കുന്നത്. തലയിലും കൈയിലുമാണ് മൃതദേഹത്തിൽ പരുക്കുള്ളത്. സമീപത്ത് തന്നെ മരത്തടിയും പൊട്ടിയ ട്യൂബ് കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല