മണിപ്പൂർ വിഷയം ചർച്ച നടത്താൻ ബിജെപി തയ്യാർ, പ്രതിരോധത്തിലാകുക കോൺഗ്രസ്; വി മുരളീധരൻ
മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന ആഗ്രഹം പ്രതിപക്ഷത്തിനില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ചർച്ച നടത്താൻ ബിജെപി തയ്യാർ, പ്രതിരോധത്തിലാകുക കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. വിഷയം പ്രധാനമന്ത്രി പാർലമെൻറിൽ മറുപടി പറയേണ്ട.
പ്രധാനമന്ത്രിയുടേതല്ലാത്ത വിഷയത്തിൽ മറുപടി പറയണമെന്നാണ് പ്രതിപക്ഷ ആവശ്യം. ക്രമസമാധാന പ്രശ്‌നത്തിൽ മറുപടി പറയേണ്ടത് ആഭ്യന്തര മന്ത്രിയെന്ന് വി മുരളീധരൻ പറഞ്ഞു. തെറ്റിദ്ധാരണാജനകമായ പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത് പ്രതിപക്ഷമാണ്.
മണിപ്പൂർ വിഷയത്തിൽ ചർച്ച നടക്കാതിരിക്കാനായിരുന്നു പ്രതിപക്ഷം ഉപാധി വച്ചത്. തെറ്റിദ്ധാരണജനകമായ പ്രചാരണം മുന്നോട്ട് കൊണ്ടുപോവുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും വി മുരളീധരൻ ആരോപിച്ചു.മണിപ്പൂരിൽ കലാപം ആരംഭിച്ചതിന് പിന്നാലെ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവം നടന്ന് 77 ദിവസത്തിന് ശേഷമാണ് വിഡിയോ പുറത്തുവന്നത്. ഇതോടെ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.