Thursday, April 10, 2025
Kerala

ദേശീയ തലത്തിൽ മലയാള സിനിമ അംഗീകരിക്കപ്പെടുന്നത് അഭിമാനാർഹമായ കാര്യം; മുഖ്യമന്ത്രി

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 13 പുരസ്‍കാരങ്ങളാണ് ഇത്തവണ കേരളീയരെ തേടിയെത്തിയത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. ദേശീയ തലത്തിൽ മലയാള സിനിമ അംഗീകരിക്കപ്പെടുന്നത് അഭിമാനാർഹമായ കാര്യമാണ്.

മികച്ച സംവിധായകനുള്ള പുരസ്‌കാരം മരണാനന്തര ബഹുമതിയായിട്ടാണ് സച്ചിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര രംഗത്തിന് എത്രത്തോളം വലിയ നഷ്ടമാണെന്ന് തെളിയിക്കുന്നതാണ് ഈ അംഗീകാരം. എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ. മലയാള സിനിമക്ക് തുടർന്നും ഇത്തരം നേട്ടങ്ങൾ കൈവരിക്കാനാകട്ടെ എന്നാശംസിക്കുനെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *