ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികള്‍
സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 65 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയതില്‍ 35 പേര്‍ സ്ത്രീകളാണ്.73 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.