ജലവിതരണം ഭാഗികമായി തടസ്സപ്പെടും
തിരുവനന്തപുരം അമ്പലത്തറ-തിരുവല്ലം റോഡിൽ തിരുവല്ലം പാലത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ 700 എം എം പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലികൾ നടക്കുന്നതിനാൽ 24.06.2023 രാത്രി 8 മണി മുതൽ 25.06.2023 രാത്രി 10 മണി വരെ, വലിയതുറ, മാണിക്യവിളാകം, പൂന്തുറ, ബീമാപള്ളി, പുത്തൻപള്ളി, അമ്പലത്തറ, മുട്ടത്തറ, കമലേശ്വരം, ആറ്റുകാൽ, കളിപ്പാൻകുളം, കുര്യാത്തി എന്നീ വാർഡുകളിൽ പൂർണമായും വള്ളക്കടവ്, ശംഖുമുഖം എന്നിവിടങ്ങളിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് സഹകരിക്കണമെന്ന് വാട്ടർ അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.