Thursday, January 9, 2025
Kerala

ആർഷോയോട് മാധ്യമങ്ങൾ മാപ്പു പറയണം, സുധാകരന്റേത് നാടുവാഴി തറവാടിത്തം; എകെ ബാലൻ

തിരുവനന്തപുരം: വിവാദങ്ങൾ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം എകെ ബാലൻ. വിവാദങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കം ഭരണ പാർട്ടി സംവിധാനങ്ങളെയാണെന്നും എകെ ബാലൻ പറഞ്ഞു. എസ്എഫ്ഐക്കെതിരായ ആക്ഷേപങ്ങൾ സമാനതകളില്ലാത്തതാണ്. എസ്എഫ്ഐ ഒരു വികാരമാണ്. സംഭവം തെറ്റു തിരുത്തിന് ഗുണകരമാകും. എസ്എഫ്ഐ നേതൃത്വത്തിന് ഒരു തെറ്റുമില്ല. ആർഷോയുടെ ആദ്യ വിശദീകരണത്തിൽ തെറ്റില്ലെന്നും മാധ്യമങ്ങൾ ആർഷോയോട് മാപ്പു പറയണമെന്നും എകെ ബാലൻ പറഞ്ഞു.

ആരു ഭരിച്ചാലും സമരം നടത്തും എസ്എഫ്ഐ. തെറ്റുകൾ കണ്ടറിഞ്ഞ് തിരുത്തുകയാണ് വേണ്ടത്. ആരോപണം ഉയർന്നാൽ ഇതിലപ്പുറം ഒന്നും ചെയ്യാൻ എസ്എഫ്ഐക്ക് ഇല്ല. രക്ത സാക്ഷികളുടെ ഹൃദയരക്തത്തിൽ മുക്കിയെടുത്തതാണ് എസ്എഫ്ഐയുടെ പതാക. ഗോവിന്ദനെതിരായ ആക്രമണം മറുപടി അർഹിക്കുന്നതല്ല. നാടുവാഴി തറവാടിത്തമല്ല തൊഴിലാളി വർഗ്ഗ തറവാടിത്തമാണ് എംവി ഗോവിന്ദനുള്ളത്. വിദ്യ വിവാദത്തിൽ സിപിഎമ്മും എസ്എഫ്ഐയും നേരത്തെ നിലപാട് പറഞ്ഞിട്ടുണ്ട്. കള്ളനോട്ടടി പോലെ കുറെ വ്യാജൻമാർ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നിലുണ്ട്. ഒരു പ്രതിക്കും സംരക്ഷണം കിട്ടില്ലെന്നും ബാലൻ പറഞ്ഞു.

അതേസമയം, വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ നിഖിൽ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവെന്ന് സൂചന. നിർമ്മാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിന് മൊഴി നൽകി. അതേസമയം, നിഖിലിനെ പിടികൂടിയാൽ മാത്രമേ മൊഴി സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് നിലപാട്.

അതിനിടെ, നിഖിൽ പഠിച്ച ബാച്ച് ഓർമ ഇല്ലെന്നാണ് കോളേജിന്റെ ആഭ്യന്തരസമിതിൽ കോമേഴ്സ് മേധാവി നൽകിയ വിശദീകരണം. പ്രവേശനത്തിന് എത്തിയപ്പോൾ നിഖിൽ പഠിച്ച ബാച്ച് ഓർമ്മ വന്നില്ലെന്നാണ് കൊമേഴ് തലവനായ സോണി പി.ജോയി ആഭ്യന്തരസമിതിയോട് വിശദീകരിച്ചത്. സെനറ്റിലെ ഇടതുപക്ഷ അംഗമാണ് സോണി. കോളേജിന്‍റെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നിഖിലിന്‍റെ പ്രവേശനമെന്നുമാണ് ആഭ്യന്തര സമിതിയുടെ റിപ്പോർട്ട്. എന്നാൽ വ്യാജ ഡിഗ്രിക്കേസിൽ കൊമേഴ്സ് വിഭാഗം തലവന്‍റേത് വിചിത്രവാദമെന്ന് എംഎസ്എം കോളേജ് യൂണിയൻ ചെയർമാർ ഇർഫാൻ പറഞ്ഞു.

­

Leave a Reply

Your email address will not be published. Required fields are marked *