Monday, March 10, 2025
Kerala

കേരളത്തിന് ആവശ്യമായ വാക്‌സിൻ സൗജന്യമായി നൽകണം; പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

 

കേരളത്തിന് ആവശ്യമായ കൊവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി. കൊവിഡ് മഹാമാരിയിൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ സർക്കാരിന് സൗജന്യമായി വാക്‌സിൻ നൽകുക പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ കേന്ദ്രവും കേരളവും ഒരു മനസ്സോടു കൂടി പ്രവർത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു

കേരളത്തിൽ ഇപ്പോൾ ആദ്യഘട്ടം വാക്‌സിൻ എടുത്തവർക്ക് രണ്ടാംഘട്ട വാക്‌സിൻ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇവരെല്ലാം മുതിർന്ന പൗരൻമാരാണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കൊവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്ന കാര്യം മറക്കരുതെന്നും കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *