കേരളത്തിൽ കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി
കേരളത്തിൽ കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരിൽ നിന്നും പണം ഈടാക്കാൻ ഉദ്ദേശിക്കുന്നില്ല. എത്ര കണ്ട് വാക്‌സിൻ ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്. എന്നാൽ കേരളത്തിൽ സൗജന്യമായിട്ടാകും ഇത് നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു
ഉത്തരമലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് ബിജെപി ദേശീയ നേതൃത്വത്തെ സ്വാധീനിക്കാൻ മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമിക്കുന്നുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു. വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്നതാണ് സ്ഥിതി. കുറച്ചുകൂടി ഗൗരവത്തോടെ കാര്യങ്ങൾ കാണുന്നതും പ്രതികരിക്കുന്നതുമാകും നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു
തെരഞ്ഞെടുപ്പ് യോഗത്തിൽ ആള് കൂടിയാൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ ഇത്രയുമാളുകൾ എന്ന പഴി കേൾക്കേണ്ടി വരും. കൊവിഡ് കാലത്ത് അത് അഭികാമ്യമല്ല. ജനങ്ങളിൽ നിന്ന് ഞാനോ എന്നിൽ നിന്ന് ജനങ്ങളോ അകന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.