ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ
ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ. അഞ്ചുപേരുടെ നിയമനത്തിന് ഹൈക്കോടതി ഏകകണ്ഠമായി ശുപാര്‍ശ ചെയ്തു. സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ നാളെ പരിഗണിച്ചേക്കും.
വെള്ളി, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിട്ടാണ് കൊളീജിയം യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്തത്. രണ്ട് പേരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തത് വിയോജിപ്പോടെയും അഞ്ച് പേരുടേത് ഏകകണ്ഠമായുമാണ്.
ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കൃഷ്ണകുമാര്‍, ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ ജയകുമാര്‍, ഹൈക്കോടതിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വിന്‍സന്റ്, കൊല്ലം ജില്ലാ ജഡ്ജി സ്‌നേഹലത, തലശേരി ജില്ലാ ജഡ്ജി എസ്. ഗിരീഷ്, കാസര്‍ഗോഡ് ജില്ലാ ജഡ്ജി സി. കൃഷ്ണകുമാര്‍, അഡീ.ജില്ലാ ജഡ്ജി പ്രദീപ് കുമാര്‍ എന്നിവരുടെ പേരുകളാണ് ശുപാര്‍ശയില്‍ വന്നിരിക്കുന്നത്.