പത്രിക തള്ളിയതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; ബിജെപിക്ക് നിർണായകം
നാമനിർദേശ പത്രിക തള്ളിയതിനെതിരെ എൻഡിഎ സ്ഥാനാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥി എൻ ഹരിദാസ്, ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യം എന്നിവരാണ് ഹർജി നൽകിയത്. തിരുത്താവുന്ന പിഴവുകളാണ് സംഭവിച്ചതെന്നും എന്നാൽ വരണാധികാരി അതിന് സമ്മതിച്ചില്ലെന്നും ഇവർ പറയുന്നു
കൊണ്ടോട്ടിയിലും സമാന പിഴവുകൾ ഉണ്ടായപ്പോൾ തെറ്റ് തിരുത്താൻ അവസരം നൽകിയതായും ഇവർ ചൂണ്ടിക്കാണിക്കുന്നു. ദേവികുളത്തെ എൻഡിഎ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെതിരെ നൽകിയ ഹർജിയും ഇന്ന് കോടതി പരിഗണിക്കും. ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് റിപ്പോർട്ട് നൽകും.