പൊൻമുടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നു പേർക്ക് പരുക്ക്
പൊൻമുടിയിൽ കാർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്. പൊൻമുടി 12-ാം വളവിലാണ് സംഭവം. ബ്രേക്ക് കിട്ടാത്തതിനെതുടർന്ന് സിഫ്റ്റ് കാർ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രണ്ടു പേർക്ക് തലയ്ക്ക് പരുക്കുണ്ട്.
കരമനയിൽ നിന്നും നെടുമങ്ങാട് നിന്നും രണ്ട് കാറിൽ വിനോദസഞ്ചാരത്തിന് വന്നവരാണ് അപകടത്തിൽപ്പെട്ടത്. വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം.വൈകുന്നേരം 5. 15 നാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട കാറിൽ അഞ്ചു പേർ ഉണ്ടായിരുന്നു. കരമന സ്വദേശികളായ മൂന്നു പേർക്കാണ് പരുക്കേറ്റത്. പൊൻമുടി പൊലീസും വിതുര ഫയർ ഫോഴ്സും വിനോദസഞ്ചാരികളും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇന്ന് അവധിയായതിനാൽ പൊന്മുടിയിൽ നല്ല തിരക്ക് ഉണ്ടായിരുന്നു.