കോട്ടയത്ത് മകൻ അമ്മയെ മർദിച്ചവശയാക്കിയ ശേഷം തോട്ടിൽ മുക്കിക്കൊന്നു
കോട്ടയം വൈക്കപ്രയാറിൽ മകൻ അമ്മയെ തോട്ടിൽ മുക്കി കൊന്നു. മദ്യലഹരിയിലാണ് ബൈജുവെന്ന യുവാവ് അമ്മ മന്ദാകിനിയെ(68) മർദിച്ച ശേഷം തോട്ടിൽ മുക്കി കൊലപ്പെടുത്തിയത്. വഴി തർക്കവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു.
ഇന്ന് വൈകിട്ടോടെ മദ്യപിച്ചെത്തിയ ബൈജു മന്ദാകിനിയെ ക്രൂരമായി മർദിക്കുകയും വീടിന് സമീപത്തെ തോട്ടിൽ മുക്കിക്കൊല്ലുകയുമായിരുന്നു. നാട്ടുകാർ ഓടിയെത്തിയാണ് മന്ദാകിനിയെ ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല