വളർത്താൻ വഴിയില്ല; നാലുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബക്കറ്റിൽ മുക്കിക്കൊന്നു
കാഞ്ഞിരപ്പള്ളിയിൽ നാല് ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്.വളർത്താൻ കഴിയാത്തതിനാൽ അമ്മ നിഷ കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പാണ് കാഞ്ഞിരപ്പള്ളി സ്വദേശികളായ സുരേഷ് – നിഷാ ദമ്പതികളുടെ ആറാമത്തെ കുട്ടിയെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റ് കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ നിഷ കുറ്റം സമ്മതിച്ചത്. വളർത്താൻ സാധിക്കാത്തതിനാൽ കുട്ടിയെബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു.. സ്വയം ആലോചിച്ച് ചെയ്തതാണെന്നും പൊലീസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന മൂത്തകുട്ടിയുടേയുംമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിഷയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഭർത്താവ് ജോലിക്ക് പോയ സമയത്താണ് നിഷ കൊലപാതകം നടത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മ നിഷ കുറ്റസമ്മതം നടത്തിയത്.