‘സർക്കാരിൻ്റേത് ക്രിയാത്മക സമീപനം’, ബഫർ സോൺ,നിലപാട് മയപ്പെടുത്തി താമരശേരി രൂപത
ബഫർ സോൺ വിഷയത്തിൽ നിലപാട് മയപ്പെടുത്തി താമരശേരി രൂപത. സർക്കാരിൻ്റേത് ക്രിയാത്മക സമീപനമാണെന്നും ആശങ്ക പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
അതേസമയം കർഷകരുടെ ആശങ്ക കണക്കിലെടുത്ത് സുപ്രിം കോടതിയെ സമീപിക്കാൻ സി പി ഐ എം ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് തീരുമാനിച്ചു. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ രാഷ്ട്രീയമായി പ്രതിരോധിക്കാൻ എൽഡിഎഫ് നാളെ കൂരാച്ചുണ്ടിൽ ജനകീയ കൺവെൻഷനും നടത്തും.
ഫീൽഡ് സർവെ നടത്താനുള്ള തീരുമാനവും പരാതി നൽകാനുള്ള സമയപരിധി നീട്ടി നൽകിയതും കർഷക അനുകൂല നിലപാടാണെന്ന് താമരശേരി രൂപത പറയുന്നു. സർക്കാരിൻ്റെ ഈ നീക്കം ആശ്വാസകരമാണ്. ആശങ്ക പരിഹരിക്കാമെന്ന് സർക്കാർ പ്രതിനിധി ഉറപ്പു നൽകിയെന്നും മാർ റെമിജിയോസ് ഇഞ്ചനാനിയേൽ വെളിപ്പെടുത്തി.