Friday, January 10, 2025
Kerala

ബഫര്‍ സോണില്‍ സമരവുമായി താമരശേരി അതിരൂപത; നിര്‍ദ്ദിഷ്ട മേഖലകളില്‍ ജനജാഗ്രത

പരിസ്ഥിതി ലോല മേഖല നിര്‍ണയത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടന്ന് താമരശേരി രൂപത. നിര്‍ദ്ദിഷ്ട പരിസ്ഥിതി ലോല മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനജാഗ്രത യാത്രയാണ് ഇന്ന് നടത്തുന്നത്. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ സമര പ്രഖ്യാപനവും നാളെ കൂരാച്ചുണ്ടില്‍ നടക്കും.

താമരശേരി രൂപതയുടെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകളാണ് പരസ്യ പ്രതിഷേധത്തിനിറങ്ങുന്നത്. മലബാര്‍ വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ചാണ് സമരം. പൂഴിത്തോട് നിന്നും കക്കയത്തു നിന്നും ആരംഭിക്കുന്ന ജനജാഗ്രത യാത്ര വൈകീട്ട് കൂരാച്ചുണ്ടില്‍ സമാപിക്കും.

കോണ്‍ഗ്രസിന്റെ സമരങ്ങള്‍ക്കും നാളെ തുടക്കമാകും. കൂരാച്ചുണ്ടില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്വതന്ത്ര കര്‍ഷക സംഘടനയായ കിഫയുടെ നേതൃത്വത്തില്‍ സഹായ കേന്ദ്രങ്ങള്‍ വഴി പരാതികള്‍ സ്വീകരിക്കുന്നതും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *