കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകമെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ
കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകമെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നത്. മോഡലുകളെ ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നു. അതിൽ നിന്ന് രക്ഷ നേടാൻ രണ്ട് ചെറുപ്പക്കാരുടെ സഹായം തേടി. എന്നാൽ അവരെ ലഹരിക്ക് അടിമയായ ആൾ പിന്തുടർന്നു.
കൊച്ചിയിലെ റോഡിൽ വെച്ച് രണ്ട് മോഡലുകളെയും ഇല്ലാതാക്കി. ഇതിന് അപകടമെന്ന് പറയാനാകില്ല. കേരളത്തിൽ ലഹരി മാഫിയയും സർക്കാർ ഏജൻസികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും സുരേഷ് ഗോപി പറഞ്ഞു.