അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യു.
രാവിലെ പത്ത് മണിക്ക് ഹാജരാകാൻ നിർദേശിച്ച് രവീന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ട് വ്യാഴം വെള്ളി ദിവസങ്ങളിലായി ഏകദേശം ഇരുപതിലേറെ മണിക്കൂറോളം നേരം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത്, ലൈഫ് മിഷൻ, ഊരാളുങ്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ.
തന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്തുവകകളും നിക്ഷേപങ്ങളും സംബന്ധിച്ച് രവീന്ദ്രൻ നരിവധി രേഖകൾ കഴിഞ്ഞ ദിവസം ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും ഇന്ന് ചോദ്യം ചെയ്യൽ