Tuesday, January 7, 2025
Kerala

ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി വാശിപിടിക്കുന്നത്: വി ഡി സതീശൻ

ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് സിൽവർ ലൈൻ പദ്ധതിക്കായി വാശി പിടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ ധാരണ ഇല്ലാത്തതിനാലാണ് സിപിഎം ആക്ടിംഗ് സെക്രട്ടറി പ്രതികരിക്കാത്തതെന്നും സതീശൻ ആരോപിച്ചു.

ഹലാൽ ചർച്ചകൾ അനാവശ്യമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ സംഘടനങ്ങൾ ഇതിന് പിന്നിലുണ്ട്. സർക്കാർ അന്വേഷണം നടത്താൻ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇന്ധനവില വർധനവിലൂടെ ലഭിച്ച തുക ഉപയോഗിച്ച് ബസ്-ഓട്ടോ ചർജ് വർധിക്കുന്നത് തടയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *