Sunday, January 5, 2025
Kerala

താനും സെഫിയും ഭാര്യ ഭർത്താക്കൻമാരെ പോലെയാണ് ജീവിച്ചതെന്ന് കോട്ടൂർ കുറ്റസമ്മതം നടത്തിയെന്ന് പ്രോസിക്യൂഷൻ

അഭയ കൊലപാതക കേസിൽ ഫാദർ തോമസ് കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ. സിസ്റ്റർ സെഫിയും താനും ഭാര്യ ഭർത്താക്കൻമാരെ പോലെയാമ് ജീവിച്ചതെന്നും താനും ഒരു പച്ചയായ മനുഷ്യനാണെന്നും തെറ്റ് പറ്റിയെന്നും കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതായാണ് പ്രോസിക്യൂഷൻ വാദിച്ചത്.

പ്രതികൾ തമ്മിലുള്ള ബന്ധം പുറത്തറിയാതിരിക്കാൻ നടത്തിയ ശസ്ത്രക്രിയക്ക് പിന്നിലും കോട്ടൂരിന്റെ ക്രിമിനൽ ബുദ്ധിയാണ്. കേസിൽ തോമസ് കോട്ടൂർ, സെഫി എന്നിവർക്കെതിരായ പ്രോസിക്യൂഷന്റെ അന്തിമ വാദം തിങ്കളാഴ്ചയും തുടരും.

 

Leave a Reply

Your email address will not be published. Required fields are marked *