Thursday, January 9, 2025
Kerala

ഗവർണർ ഏകാധിപതിയെപ്പോലെ പെരുമാറുന്നു: വി.ശിവൻകുട്ടി

ഗവർണർ ഏകാധിപതിയെപോലെ പെരുമാറുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്പോൾ അതിന് തടസം നിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വൈസ് ചാൻസിലർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. എംഎൽഎമാരെ ഭീഷണിപ്പെടുത്തുന്നു.

വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുകയാണെന്നും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി ഇടുക്കി പീരുമേട്ടിൽ പറഞ്ഞു.

“വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്പോൾ അതിന് തടസം നിൽക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. വൈസ് ചാൻസിലർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല.എം എൽ എ മാരെ ഭീഷണിപ്പെടുത്തുന്നു,സർക്കാരിനെ ഭീഷണിപ്പെടുത്തുന്നു…ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന പ്രവർത്തനങ്ങളാണിതൊക്കെ”. മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *