Thursday, October 17, 2024
Kerala

ഹണി ട്രാപ്പ്; തിരുവനന്തപുരത്ത് വീട്ടമ്മയുടെ നഗ്നദൃശ്യം പ്രചരിപ്പിച്ച കേസ്: ഫേസ്ബുക്ക് അക്കൗണ്ട് ഉടമകളും പ്രതികളാകും

 

തിരുവനന്തപുരം: മുൻ കാമുകന്റെ ദാമ്പത്യ ജീവിതം തകർക്കാൻ അയളുടെ ഭാര്യയുടെ ഫേട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമകളെയും പ്രതികളാകും. തിരുവനന്തപുരത്തെ ഹണി ട്രാപ്പ് കേസിൽ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച കേസിലാണ് ഇന്നലെ പിടിയിലായ കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ സഹായിച്ചവരെയാണ് പ്രതി ചേർക്കുന്നത്.

ഹണി ട്രാപ്പ് വഴി കുരുക്കിയ യുവാക്കളുടെ അക്കൗണ്ടിൽ നിന്നാണ് വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ സൗമ്യ പ്രചരിപ്പിച്ചത്. 50 ലേറെ അക്കൗണ്ടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം സൗമ്യയെ സൈബർ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സുഹൃത്തിന്‍റെ ഭാര്യയുടെ മോർഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കുകയും. ഇത് പ്രചരിപ്പിക്കാൻ യുവാക്കളെ ഹണിട്രാപ്പ് വഴി വലവിരിക്കുകയുമായിരുന്നു.

ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളുമായുള്ള വീഡിയോ ചാറ്റിൽ നഗ്ന ദൃശ്യങ്ങള്‍ കാണിക്കും. പിന്നീട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പരുമടക്കം വാങ്ങും. യുവാക്കളുടെ പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ അക്കൗണ്ടുകളും, മൊബൈൽ നമ്പരുപയോഗിച്ച് വാട്സ് ആപ്പും തുടങ്ങും. ഇവ വഴിയാണ് വീട്ടമയുടെ ഫോട്ടോ പ്രചരിപ്പിച്ചത്.

Leave a Reply

Your email address will not be published.