Saturday, April 26, 2025
Kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെട്ടിച്ചമച്ചത്, നിയമനടപടിയുമായി സഹകരിക്കുമെന്ന് കെ സുരേന്ദ്രൻ

കാസർകോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കള്ളക്കേസാണെന്ന് മുൻപേ ഞങ്ങൾ വ്യക്തമാക്കിയിരുന്നു. നിയമനടപടിയുമായി സഹകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

രണ്ടാം വന്ദേഭാരത് കേരളത്തിലെ ജനങ്ങൾക്ക് അനുഗ്രഹമാണ്. നരേന്ദ്ര മോദിയുടെ കേരളത്തോടുള്ള പരിഗണനയാണ്‌ തെളിയിക്കുന്നത്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്നത് വ്യാജ പ്രചാരണമാണ്. കാസർഗോഡ്, ആലപ്പുഴ എം.പിമാരുടെ അവകാശവാദം അതിശയിപ്പിക്കുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എട്ടുകാലി മമ്മൂഞ്ഞിന്റെ മൂത്താപ്പയെ പോലെയാണ്‌. വല്ലാത്ത തള്ളാണ് ഉണ്ണിത്താൻ നടത്തുന്നത്. ഇത്തരം നാടകങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *