Wednesday, April 16, 2025
Kerala

ആലപ്പുഴയിൽ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞുവന്ന ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

 

ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപത്താണ് സംഭവം. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വന്ന ആരോഗ്യപ്രവർത്തകയെയാണ് ഇന്നലെ അർധരാത്രിയോടെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ജീവനക്കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേർ രാത്രിയിൽ കടന്നുപിടിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയുമായിരുന്നു. ഈ സമയം ഇവിടെയെത്തിയ പോലീസ് പട്രോളിംഗ് വണ്ടി കണ്ടതോടെ അക്രമികൾ രക്ഷപ്പെട്ടു. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ ആരോഗ്യപ്രവർത്തകക്ക് നിസാര പരുക്കുകളും സംഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *