Thursday, April 17, 2025
Kerala

‘ശമ്പളത്തെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിക്കേണ്ടിവരുന്നത് കഷ്ടമാണ്’; കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഹൈക്കോടതി

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കാൻ കോടതി നിർദേശിച്ചു. ശമ്പളത്തിന്റെ കാര്യം എപ്പോഴും ഓർമ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടമാണെന്നും കോടതി. ഇപ്പോഴെങ്കിലും ശമ്പളം നൽകാതെ ജീവനക്കാർക്ക് ഓണം ആഘോഷിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ശമ്പളം പണമായി തന്നെ നൽകണം. കൂപ്പൺ പരിപാടി അനുവദിക്കില്ല. KSRTC യെ സ്വകാര്യവത്കരിക്കാൻ ഉദ്ദേശമുണ്ടോ എന്നും കോടതി ചോദിച്ചു. ഉന്നത സമിതി യോഗം ചേർന്ന് ശമ്പളം നൽകാൻ എന്ത് തീരുമാനമെടുത്തു? പത്ത് കോടി രൂപ തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാർ യോഗം നടത്തിയതെന്നും കോടതി ചോദിച്ചു. കെഎസ്ആർടിസി, ശമ്പള/പെൻഷൻ വിഷയങ്ങൾ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *