Tuesday, April 15, 2025
Kerala

വൃത്തിയുടെ കാര്യത്തിൽ നമ്മൾ എവിടെ; രാജ്യത്ത് ഏറ്റവും പിന്നില്‍ കേരളം

ന്യൂഡൽഹി:ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ രാജ്യത്ത് ഏറ്റവുംമികച്ച സംസ്ഥാനമായ കേരളം വൃത്തിയുടെ കാര്യത്തിൽ ഏറ്റവുംപിറകിൽ. നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സർവേയിൽ ഏറ്റവുംകുറഞ്ഞ സ്കോറോടെ (661.26) ഏറ്റവുംപിറകിൽ നിൽക്കുന്ന സംസ്ഥാനമായിമാറി നാം.

പിന്നാക്കസംസ്ഥാനമായി പൊതുവേ വിലയിരുത്തപ്പെടുന്ന ബിഹാർ നമുക്ക് തൊട്ടുമുന്നിലാണ് (760.40).ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളിൽ ഒന്നുപോലും കേരളത്തിലില്ല. ഇന്ദോറും സൂറത്തും നവിമുംബൈയും ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്. മൈസൂരുവിന് അഞ്ചാംസ്ഥാനമുണ്ട്.

നഗര തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം നൂറിൽ കൂടുതലുള്ളതും കുറവുള്ളതും എന്നിങ്ങനെ സംസ്ഥാനങ്ങളെ രണ്ടുതട്ടിലാക്കിയാണ് റാങ്കിങ് നൽകിയത്. കേരളം നൂറിൽത്താഴെയുള്ള പട്ടികയിലാണ്. ഇൗവിഭാഗത്തിൽ 15 സംസ്ഥാനങ്ങളിൽ ജാർഖണ്ഡ് ഒന്നാംസ്ഥാനത്ത് (സ്കോർ 2325.42) എത്തിയപ്പോൾ പതിനഞ്ചാമതാണ് കേരളം. ഹരിയാണ, ഉത്തരാഖണ്ഡ്, സിക്കിം, അസം, ഹിമാചൽപ്രദേശ്, ഗോവ, തെലങ്കാന, നാഗാലാൻഡ്, മണിപ്പുർ, അരുണാചൽപ്രദേശ്, ത്രിപുര, മിസോറം, മേഘാലയ എന്നിവയാണ് കേരളത്തിനുമുന്നിലുള്ള സംസ്ഥാനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *