Thursday, January 23, 2025
Kerala

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ തയ്യാറായി

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ തയ്യാറായി. അര്‍ബന്‍ മാസ് ട്രാന്‍സിസ്റ്റ് കമ്പനി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് പഠന റിപ്പോര്‍ട്ട് കൈമാറി. ഈ മാസം 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതലയോഗം റിപ്പോര്‍ട്ട് പരിഗണിക്കും

തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ നിര്‍മാണ ചുമതലയാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ കൈമാറിയിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തെക്കുറിച്ചുള്ള പഠനവും നടന്നിട്ടുണ്ട്. ഏത് തരത്തില്‍ മെട്രോ സംവിധാനം വേണമെന്ന് ഈ പഠനത്തിലാണ് തീരുമാനിക്കുന്നത്.

2015ലാണ് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 6728 കോടി രൂപ വകയിരുത്തിയ പദ്ധതി ഇപ്പോഴും പ്രാരംഭ ദിശയിലാണ്. കോഴിക്കോട് മെട്രോ റെയില്‍ സംബന്ധിച്ച പഠനം പൂര്‍ത്തീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *