Saturday, April 12, 2025
Kerala

വിശദീകരണം തൃപ്തികരം: ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഎം

 

പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ഇടപെട്ടുവെന്ന് ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് മുന്നിൽ വിശദീകരണം നൽകി. വിശദീകരണത്തിൽ മുഖ്യമന്ത്രി തൃപ്തനാണെന്നാണ് സൂചന. കേസിൽ ഇരയെ അപമാനിക്കുന്ന തരത്തിൽ ഒരു ഇടപെടലുകളും മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് സിപിഎമ്മും വിലയിരുത്തുന്നു. മന്ത്രി രാജിവെക്കേണ്ടതില്ലെന്നും സിപിഎമ്മും ഇടതുമുന്നണിയും വിലയിരുത്തി

അതേസമയം മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായതായി ഇടതുമുന്നണി പറയുന്നു. ഇരയുടെ അച്ഛനുമായി മന്ത്രി സംസാരിച്ചത് അധികാരത്തിന്റെ സ്വരത്തിലല്ല. രണ്ട് പാർട്ടി പ്രവർത്തകർ തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് മാത്രമാണ് മന്ത്രി ഉദ്ദേശിച്ചത്. താൻ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രി ഉൾക്കൊണ്ടുവെന്ന് നേരത്തെ ശശീന്ദ്രനും പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *