രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരിക്കലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാവുകയില്ലെന്ന് പ്രഖ്യാപിച്ചവരെ നിരാശരാക്കിയ ജനവിധിയാണ് ഉണ്ടായതെന്ന് ശൈലജ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശൈലജയുടെ പ്രതികരണം.
കടുത്ത പ്രതിസന്ധിയെ അതിജീവിക്കുമ്പോഴാണ് ഒരു ഗവണ്‍മെന്റിന്റെ കരുത്ത് തെളിയിക്കപ്പെട്ടുക. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളുടെ തീച്ചൂളയില്‍ ഉരുകി തെളിഞ്ഞുവന്ന് തിളക്കമാര്‍ന്ന പ്രതിച്ഛായ ഈ സര്‍ക്കാരിന് ലഭ്യമായിട്ടുണ്ടെന്ന് ശൈലജ അഭിപ്രായപെട്ടു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് പറഞ്ഞ ശൈലജ പുതിയ മന്ത്രിസഭയ്ക്ക് ആശംസകള്‍ നേരുകയും ചെയ്തു.