സര്‍ക്കാരിന് കരിഞ്ചന്തക്കാരന്റെ മനസ്സാണെന്ന് രമേശ് ചെന്നിത്തല
പിണറായി സര്‍ക്കാരിന് കരിഞ്ചന്തക്കാരന്റെ മനസ്സാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്ഷ്യധാന്യങ്ങള്‍ പൂഴ്തിവെച്ച് സര്‍ക്കാര്‍ വോട്ടു തട്ടാനായി വിതരണം ചെയ്യുന്നു. പിണറായിയും കരിഞ്ചന്തക്കാരനുമായി എന്തു വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ പാവപ്പെട്ട കുട്ടികളുടെ അന്നം മുടക്കി. ഈ വഞ്ചനയാണ് തുറന്ന് കാട്ടിയത്. ആറുമാസം പൂഴ്തി വച്ചെങ്കില്‍ എന്തുകൊണ്ട് ഏപ്രില്‍ ആറിന് ശേഷം കൊടുത്തുകൂടാ. സര്‍ക്കാര്‍ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.