മാലിന്യ സംസ്‌കരണ പദ്ധതിക്ക് കേരളത്തില്‍ ലോകബാങ്ക് സഹായം; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍
ബ്രഹ്‌മപുരം തീപിടുത്തത്തിന് പിന്നാലെ കേരളത്തില്‍ മാലിന്യ സംസ്‌കരണ പദ്ധതിക്ക് ലോകബാങ്ക് വിദഗ്ധ സഹായം ലഭ്യമാക്കും. രാജ്യാന്തര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ പദ്ധതി ഊര്‍ജിതമാക്കാനാണ് ലക്ഷ്യമിടുന്നത്. വായ്പയും വിദഗ്ധ സഹായവുമാണ് ലോകബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
ഡ്രോണ്‍ സര്‍വേയെ തുടര്‍ന്ന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്താനും ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ലോകബാങ്ക് അധികൃതരും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.