Saturday, January 4, 2025
Kerala

സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 65.72 കോടി രൂപ

സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 65.72 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സണ്ണി ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 1.62 കോടി രൂപയാണ് കല്ലിടലിനായി ചെലവായത്. പദ്ധതിയിൽ നിന്ന് പിന്നാക്കം പോവില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്.

സെല്ലുകൾക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാർക്ക് ശമ്പളത്തിനും മറ്റ് ചെലവുകൾക്കുമായി 10.76 കോടി രൂപ ചെലവായി. വാഹനവാടക മാത്രം 14 ലക്ഷത്തിലധികം, കെട്ടിടവാടക 21 ലക്ഷത്തിലധികം, കൺസൾട്ടൻസി ഫീ ആയി 33 കോടി രൂപ, ഫീസിബിലിറ്റി പഠനത്തിനായി 79 ലക്ഷത്തിലധികം, സർവേ വർക്കിനായി 3.43 കോടി രൂപ, മണ്ണ് പരിശോധനയ്ക്ക് 75 ലക്ഷത്തിലധികം എന്നിങ്ങനെയാണ് ചെലവായ തുക.

Leave a Reply

Your email address will not be published. Required fields are marked *