Thursday, January 9, 2025
Kerala

ഹരിദാസിന്റെ കൊലപാതകം: സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആർ എസ് എസ് കരുതേണ്ടെന്ന് കോടിയേരി

 

തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസിന്റെ പരിശീലനം ലഭിച്ച ആളുകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകങ്ങളിലൂടെ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നത്. ആക്രമണങ്ങളിലൂടെ സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആർ എസ് എസ് കരുതേണ്ട.

ഹരിദാസിന്റെ കൊലപാതകം ബിജെപി നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. കേരളം കലാപഭൂമിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആർ എസ് എസ് കൊലപാതകങ്ങൾ നടത്തുന്നു. അവർ തന്നെ പോലീസിന്റെ അനാസ്ഥയെന്ന് പറയുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനത്തിലാണ് കൊലപാതകം.

സിപിഎമ്മിനെ ആക്രമണങ്ങളിലൂടെ വിറപ്പിക്കാമെന്ന് കരുതേണ്ട. ആർ എസ് എസ് ആക്രമണങ്ങളിൽ സമഗ്രമായ അന്വേഷണം വേണം. കൊലപാതകത്തിനെതിരെ ബഹുജന പ്രതിഷേധം ഉയരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *