മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് മദ്യപ സംഘം മർദിച്ചു; പിന്നാലെ അച്ഛൻ ജീവനൊടുക്കി
കൊല്ലം ആയൂരിൽ മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മർദനം. മനംനൊന്ത് തൊട്ടുപിന്നാലെ പിതാവ് തൂങ്ങിമരിച്ചു. ആയുർ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച ട്യൂഷൻ കഴിഞ്ഞ് മകൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തിയ അജയകുമാർ, സംഘത്തിന്റെ പ്രവർത്തിയെ ചോദ്യംചെയ്തു. ഇതോടെ സംഘം അജയകുമാറിനെ ക്രൂരമായി മർദിച്ചു. മർദനത്തിൽ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരുക്കേറ്റു.
പൊലീസിൽ കേസ് നൽകാനും പരാതിപ്പെടാനും ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മർദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാൻ അജയകുമാർ തയ്യാറായില്ല. പിറ്റേന്ന് രാവിലെയാണ് അജയകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപസംഘത്തി്നരെ മർദനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.