മണ്ഡലകാലത്തെ ആദ്യ ഞായറാഴ്ച ശബരിമലയിൽ കനത്ത തിരക്കില്ല: വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തത് 48,000 പേർ
പത്തനംതിട്ട: മണ്ഡല കാലം തുടങ്ങിയ ശേഷമുള്ള ആദ്യ ഞായറാഴ്ചയിൽ ശബരിമലയിൽ വലിയ തിരക്കില്ല. 48,000 പേരാണ് ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്. സ്പോട് ബുക്കിങ് വഴി പതിനായിരത്തിൽ അധികം പേർ ബുക്ക് ചെയ്യുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു വളരെ ചെറിയ ക്യു ആണ് നടപന്തലിലും, സോപാനത്തും ഉണ്ടായിരുന്നത്. രാവിലെ മൂന്നു മണിക്ക് തുറന്ന നട ഉച്ച പൂജക്ക് ശേഷം ഒരു മണിക്ക് അടച്ചു