ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കരിമണ്ണൂർ വണ്ണപ്പുറം പഞ്ചായത്തുകളിലെ പന്നികളിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കരിമണ്ണൂരിൽ രോഗം ബാധിച്ച 300ലധികം പന്നികളെ കൊന്നതിന് തൊട്ടടുത്തുള്ള പ്രദേശമാണ് പുതിയ പ്രഭവ കേന്ദ്രം. വണ്ണപ്പുറം പട്ടയകുടിയിലെ ഫാമിൽ പന്നികളെ വിഷം കൊടുത്തു കൊന്നു എന്ന പരാതിയിൽ പോലീസ് സാമ്പിളുകൾ പരിശോധനക്കയച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് ഒരുകീലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ നാളെ കൊന്നൊടുക്കും. കരിണ്ണൂർ വണ്ണപ്പുറം കഞ്ഞികുഴി പഞ്ചായത്തുകളിലായി 100ലധികം പന്നികളെയാണ് കൊല്ലുക.
നേരത്തെ കണ്ണൂരിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ് പന്നിപ്പനി കണ്ടെത്തിയതി. കാഞ്ഞിരപ്പുഴയിലെ ഒരു ഒരു ഫാമിലാണ് പന്നിപ്പനി. ഫാമിലെ നൂറോളം പന്നികളെ കൊന്നൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്നത് ജൂലൈ 22നാണ്. അന്ന് മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
Story Highlights: african swine flu reported in idukki