Friday, January 10, 2025
Kerala

മലയാലപ്പുഴ കേസില്‍ മന്ത്രവാദിനിക്ക് ജാമ്യം; ഗുരുതര വകുപ്പുകള്‍ ചുമത്തിയില്ലെന്ന് ആക്ഷേപം

മന്ത്രവാദ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മലയാലപ്പുഴയിലെ മന്ത്രവാദിനിക്ക് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടുള്ള ജാമ്യമാണ് കോടതി അനുവദിച്ചത്. മന്ത്രവാദിനിക്കെതിരായ പരാതികളുടെ വിവരങ്ങള്‍ പൊലീസ് കോടതിയെ അറിയിക്കാതിരുന്നതോടെയാണ് ജാമ്യം ലഭിക്കാന്‍ സാഹചര്യം ഒരുങ്ങിയതെന്ന പരാതി ഉയരുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉപയോഗിച്ച് മന്ത്രവാദം ചെയ്തു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രവാദിനിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ കേസിലാണ് മന്ത്രവാദിനിക്ക് കോടതിയില്‍ നിന്ന് ഉപാധികളുടെ ജാമ്യം ലഭിച്ചത്. എന്നാല്‍ മന്ത്രവാദിനിക്കെതിരെയുള്ള ഗൗരവകരമായ പരാതികള്‍ പൊലീസ് കോടതിയെ അറിയിക്കാതിരുന്നതോടെയാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചതെന്ന് പരാതിയും ഉയരുന്നുണ്ട്.

രണ്ടര വയസ്സുള്ള കുട്ടിയെ നായയെ അഴിച്ചുവിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള പരാതികള്‍ മലയാലപ്പുഴ സ്റ്റേഷനില്‍ നിലവിലുണ്ട്. ഈ പരാതികള്‍ ഒന്നും പൊലീസ് കോടതിയെ അറിയിച്ചില്ല.

അതേസമയം മുന്‍പ് മന്ത്രവാദിനി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം ചെയ്തതിന് കൂടുതല്‍ ദൃശ്യങ്ങള്‍ ട്വന്റിഫോര്‍ പുറത്തുവിട്ടു. കുട്ടിയുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ അസഭ്യം പറഞ്ഞുകൊണ്ടാണ് മന്ത്രവാദ ചടങ്ങുകള്‍ നടക്കുന്നത്. മലയാലപ്പുഴയിലെ മന്ത്രവാദിനിക്കെതിരായ പരാതികളില്‍ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ല എന്ന് ആരോപിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *